കൊണ്ടോട്ടി: ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ ഇന്ത്യന്‍ ജേഴ്‌സി ലേലത്തില്‍ വെക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താന്‍ ഡി.വൈ.എഫ്.ഐ. കൊണ്ടോട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലേലം നടത്തുന്നത്.

എ.എഫ്.സി. ഏഷ്യന്‍ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ അണിഞ്ഞ ജേഴ്സിയാണിത്. അനസ് ആദ്യമായി ധരിച്ച ഇന്ത്യന്‍ ജേഴ്സി കൂടിയാണിത്.

ഡി.വൈ.എഫ്.ഐയുടെ റിസൈക്കിള്‍ കേരള മേഖലാതല ഉദ്ഘാടനം അനസാണ് നിര്‍വഹിച്ചത്. ഡി.വൈ.എഫ്.ഐ. നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് അനസ് ജേഴ്സി സന്തോഷപൂര്‍വം കൈമാറുകയായിരുന്നു. മേയ് 28-നകം ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നയാള്‍ക്ക് ജേഴ്സി ലഭിക്കും. 8304870375, 9847841538 വാട്ട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടണം.

Content Highlights: Indian defender Anas Edathodika donates jersey for auction to raise money for Covid-19 relief