ന്യൂഡല്‍ഹി: തിങ്കളാഴ്ച അന്തരിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയറിന് ആദരാഞ്ജലികളര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി, ഹര്‍ഭജന്‍ സിങ് എന്നിവരാണ് ബല്‍ബീര്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചിച്ചത്.

യഥാര്‍ഥ ഇതിഹാസമായിരുന്നു ബല്‍ബീര്‍ സിങ് എന്നു കുറിച്ച ശാസ്ത്രി തന്റെ മേഖലയിലെ പകുതിയോളം പോന്ന ഇതിഹാസമാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു.

indian cricketers pay tribute to hockey great Balbir Singh Sr

ബല്‍ബീര്‍ സിങ്ങിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ദുഃഖം തോന്നിയെന്ന് കുറിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രയാസത്തില്‍ പങ്കുചേരുന്നതായും കൂട്ടിച്ചേര്‍ത്തു.

indian cricketers pay tribute to hockey great Balbir Singh Sr

അദ്ദേഹത്തിന്റെ നേട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നിങ്ങള്‍ അമ്പരന്നുപോകുമെന്ന് ബല്‍ബീര്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് ഹര്‍ഭജന്‍ സിങ്ങും വ്യക്തമാക്കി.

indian cricketers pay tribute to hockey great Balbir Singh Sr

മുന്‍ ഇന്ത്യന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയും അനില്‍ കുംബ്ലെയും ബല്‍ബീര്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചിച്ചു.

ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബല്‍ബീര്‍ സിങ് തിങ്കളാഴ്ച പുലര്‍ച്ച ആറരയോടെയാണ് അന്തരിച്ചത്.

ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത ബല്‍ബീറിനെ സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഹോക്കി താരമായാണ് കണക്കാക്കുന്നത്. 1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

ഒളിമ്പിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ബല്‍ബീറിന് സ്വന്തമാണ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്സിന്റെ ഫൈനലിലാണ് അഞ്ച് ഗോള്‍ നേടി സിങ് ഈ റെക്കോഡിട്ടത്.

Content Highlights: indian cricketers pay tribute to hockey great Balbir Singh Sr