സാചി പങ്കുവെച്ച യുവാക്കളുടെ ചിത്രം
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. റാണയുടെ ഭാര്യ സാചി മാര്‍വയെയാണ് രണ്ടു യുവാക്കള്‍ പിന്തുടര്‍ന്നെത്തി ശല്യം ചെയ്തത്. ഇവരില്‍ ഒരാളാണ് അറസ്റ്റിലായത്.
ഡല്‍ഹിയിലെ കീര്‍ത്തി നഗറില്‍ നിന്ന് വീട്ടിലേക്കു മടങ്ങും വഴിയാണ് രണ്ടു യുവാക്കള്‍ സാചിയുടെ പിന്നാലെ കൂടിയത്. സാചി സഞ്ചരിച്ച കാറിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഇവര്‍ കാറിലടിക്കുകയും ചെയ്തു.
ഇവരുടെ നീക്കം മൊബൈലില്‍ പകര്‍ത്തിയ സാചി രണ്ടു യുവാക്കളുടേയും ചിത്രങ്ങള്‍ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. അതിനിടെ താന്‍ പോലീസില്‍ വിവരമറിയിച്ചുവെന്നും എന്നാല്‍ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല എന്നും സാചി ആരോപിച്ചു. സുരക്ഷിതമായി വീട്ടിലെത്തിയ സ്ഥിതിയ്ക്ക് സംഭവം വിട്ടു കളഞ്ഞേക്കാനും അടുത്ത തവണ ബൈക്കിന്റെ നമ്പര്‍ നോക്കി വയ്ക്കാനുമായിരുന്നു പോലീസിന്റെ പ്രതികരണമെന്നുമായിരുന്നു സാചി ആരോപിച്ചത്.
സാമൂഹിക മാധ്യമങ്ങള്‍ സാചിയുടെ പോസ്റ്റ് ഏറ്റെടുത്തത്തോടെ പോലീസിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
Content Highlights: indian cricketer nitish ranas wife stalked and harassed,one arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..