Photo: https://twitter.com/labhchandMundo2
വഡോദര: ഇന്ത്യൻ ക്രിക്കറ്റ് താരം അക്ഷർ പട്ടേൽ വിവാഹിതനായി. ഗുജറാത്തിലെ വഡോദരയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ന്യൂട്രീഷ്യനിസ്റ്റും ഡയറ്റീഷ്യനുമായ മേഹ പട്ടേൽ ആണ് വധു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്.
വിവാഹത്തിന് മുന്നോടിയായി താരം ന്യൂസിലാൻഡിനെതിരേയുള്ള ഏകദിന മത്സരത്തിൽ കളിച്ചിരുന്നില്ല. വിവാഹ ചിത്രങ്ങൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
Content Highlights: Indian Cricketer Axar Patel Married To Meha Patel In Vadodara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..