സലീം ദുറാനി | Photo: Twitter/ ANI
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലീം ദുറാനി (88) അന്തരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ സഹോദരനൊപ്പം താമസിച്ചുവരികയായിരുന്നു. കുടുംബത്തോടടുത്ത വൃത്തങ്ങളാണ് മരണവിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജനുവരിയിലുണ്ടായ വീഴ്ചയില്‍ അദ്ദേഹത്തിന്റെ തുടയെല്ലിന് പരിക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരിക്കെയാണ് അന്ത്യം.
ഇടങ്കയ്യന്‍ സ്പിന്നറും ബാറ്ററുമായിരുന്ന ദുറാനി ഇന്ത്യക്ക് വേണ്ടി 29 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 1961- 62ലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് കളികളുള്ള പരമ്പരയില്‍ 2-0 ത്തിന്റെ ചരിത്രപരമായ വിജയം ഇന്ത്യ നേടുന്നതില്‍ ദുറാനിയുടെ പങ്ക് വലുതായിരുന്നു. കൊല്‍ക്കത്തയിലും മദ്രാസിലും ഇന്ത്യ വിജയം നേടിയ രണ്ട് മാച്ചുകളില്‍ ദുറാനി എട്ടും പത്തും വിക്കറ്റുകള്‍ നേടി. അർജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ദുറാനി. പർവീൺ ബാബിക്കൊപ്പം ചരിത്ര എന്ന ബോളിവുഡ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
50 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 1,202 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ഇന്ന് അഫാഗാനിസ്ഥാന്റെ ഭാഗമായുള്ള കാബൂളിലാണ് സലീം ദുറാനിയുടെ ജനനം.
Content Highlights: Indian cricket great Salim Durani dies at 88
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..