ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു.

ചൊവ്വാഴ്ചയായിരുന്നു അന്ത്യം. സോഷ്യല്‍ മീഡിയയിലൂടെ പ്രിയ തന്നെയാണ് അമ്മയുടെ മരണ വിവരം അറിയിച്ചത്. 

കൊറോണ വൈറസ് ഏറെ അപകടകാരിയാണെന്ന് കുറിച്ച പ്രിയ നിയമങ്ങള്‍ പാലിക്കണമെന്നും രോഗത്തിനെതിരേ മുന്‍കരുതലെടുക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

India women Cricketer Priya Punias Mother Dies Of COVID-19

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് പ്രിയ. പര്യടനത്തിനുള്ള ടീം അംഗങ്ങള്‍ 19-ാം തീയതി മുംബൈയില്‍ എത്തേണ്ടതുണ്ട്.

Content Highlights: India women Cricketer Priya Punias Mother Dies Of COVID-19