ന്യൂഡല്‍ഹി: അടുത്തവര്‍ഷം ബിര്‍മിങ്ങാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്‍മാറി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്ന് പോകുന്നവര്‍ക്ക് ബ്രിട്ടണ്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളെത്തുടര്‍ന്നാണിത്. ഇതേ കാരണത്താല്‍, ഇന്ത്യയില്‍ നടക്കുന്ന ജൂനിയര്‍ ലോകകപ്പില്‍നിന്ന് ഇംഗ്ലണ്ട് ടീം പിന്‍മാറിയിരുന്നു.

അടുത്തവര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിഞ്ഞ് 32 ദിവസത്തിനുശേഷം ചൈനയില്‍ ഏഷ്യന്‍ ഗെയിംസ് തുടങ്ങും. ഏഷ്യന്‍ ഗെയിംസ് 2024 ഒളിമ്പിക്‌സിനുള്ള യോഗ്യതാ മത്സരം കൂടിയാണ്.

ഈ സാഹചര്യത്തില്‍, ബ്രിട്ടണില്‍ കളിച്ച് ഒളിമ്പിക് യോഗ്യതാ മത്സരം അനിശ്ചിതാവസ്ഥയിലാക്കാനാകില്ലെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ഗ്യാനേന്ദ്രോ പറഞ്ഞു.

Content Highlights: Hockey India withdraws from 2022 Birmingham CWG; cites COVID-19 concerns, discriminatory quarantine rules