ന്യൂഡല്‍ഹി: 2020-ലെ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്  ഇന്ത്യ വേദിയാകും. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫയുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ രണ്ടാമത്തെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കാണ് ഇന്ത്യ വേദിയാകുന്നത്. 

നേരത്തെ 2017-ലെ ഫിഫ അണ്ടര്‍ 17 പുരുഷ ലോകകപ്പിനും ഇന്ത്യ വേദിയായിരുന്നു. അന്നത്തെ സംഘാടനമികവാണ് വീണ്ടും ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ ഇന്ത്യയ്ക്ക് അവസരമൊരുക്കിയത്. 2017-ലെ അണ്ടര്‍ 17 പുരുഷ ലോകകപ്പില്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടായിരുന്നു ചാമ്പ്യന്മാര്‍. 

Content Highlights: india will host under 17 womens football world cup on 2020