Indian Cricket Fans Photo Courtesy: Reuters
ഗുവാഹത്തി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ട്വന്റി-20 മത്സരം നടക്കുക കനത്ത സുരക്ഷയില്‍. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസമില്‍ കലാപഭീഷണി നിലനില്‍ക്കുന്നതാണ് ബി.സി.സി.ഐയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇതോടെ മത്സരം കനത്ത സുരക്ഷയില്‍ നടത്താന്‍ ബി.സി.സി.ഐയും അസം ക്രിക്കറ്റ് അസോസിയേഷനും തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം ഏഴിന് അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം.
സ്റ്റേഡിയത്തിലേക്ക് പേഴ്‌സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവ മാത്രമേ അനുവദിക്കുകയുള്ളു. പോസ്റ്ററുകളും ബാനറുകളുമായി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കരുതെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത അറിയിച്ചു.
പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മൂന്നു ട്വന്റി-20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതില്‍ ആദ്യ മത്സരമാണ് ഗുവാഹത്തിയില്‍ നടക്കുക. രണ്ടാം ഏകദിനം ചൊവ്വാഴ്ച്ച ഹോള്‍കര്‍ സ്‌റ്റേഡിയത്തിലും മൂന്നാം ട്വന്റി-20 വെള്ളിയാഴ്ച്ച മഹാരാഷ്ട്രയിലും നടക്കും.
Content Highlights: India vs Sri Lanka 1st T20I in Guwahati No posters, banners allowed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..