ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്: ഷഹബാസ് അഹമ്മദ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു


ഇന്ത്യ-ദക്ഷിണ ആഫ്രിക്കൻ ക്യാപ്റ്റൻമാർ ടോസ് വേളയിൽ |ഫോട്ടോ:AFP

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ റോളിലെത്തിയ കേശവ് മഹാരാജ് ബാറ്റിങ് തിരഞ്ഞെടുത്തു. ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

പരിക്കേറ്റ് പുറത്തായ ദീപക് ചാഹറിന് പകരമായെത്തിയ വാഷിങ്ടണ്‍ സുന്ദറും ആദ്യ ഇലവനില്‍ ഇടംനേടിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങളില്ല. ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍.



നിലവില്‍ 2.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ഏഴു റണ്‍സെടുത്തിട്ടുണ്ട്. ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റ് മുഹമ്മദ് സിറാജാണ് പിഴുതെടുത്തത്.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്. 86 റണ്‍സെടുത്ത് സഞ്ജു സാംസണ്‍ തിളങ്ങിയെങ്കിലും ടീം തോല്‍ക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് ആദ്യ ഏകദിനം 40 ഓവറാക്കി ചുരുക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്യാമ്പ് തെമ്പ ബാവുമ ടീമിലില്ല. വൈസ് ക്യപ്റ്റന്‍ കേശവ് മഹാരാജാണ് ഇന്ന് ടീമിനെ നയിക്കുന്നത്.

Content Highlights: India vs South Africa, 2nd ODI


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented