
Photo: Getty Images, James Elsby|AP
ന്യൂഡല്‍ഹി: മെല്‍ബണില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുന്ന അജിങ്ക്യ രഹാനെയ്ക്ക് മുന്‍ താരം വസീം ജാഫറുടെ രഹസ്യ സന്ദേശം. ബോക്സിങ് ഡേ ടെസ്റ്റിന് രഹഹാനെയ്ക്ക് ആശംസയറിച്ചുള്ള ട്വീറ്റിലാണ് ജാഫര്‍ രഹസ്യ സന്ദേശം ഒളിപ്പിച്ചിരിക്കുന്നത്.

സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഈ സന്ദേശം ഡീകോഡ് ചെയ്ത് ഏതാനും പേര് രംഗത്തെത്തുകയും ചെയ്തു. ജാഫറിന്റെ സന്ദേശത്തിലെ വാക്കുകളുടെ ആദ്യ അക്ഷരങ്ങള്‍ മാത്രം കൂട്ടിവെച്ചാണ് ആരാധകര്‍ താരം നല്കിയ രഹസ്യ സന്ദേശം എന്തെന്ന് കണ്ടെത്തിയത്. ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ എന്നിവരെ കളിപ്പിക്കാനാണ് ജാഫറിന്റെ സന്ദേശം.
ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. രാഹുലും ഗില്ലും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയേറെയാണ്.
അഡ്ലെയ്ഡില് ഒന്നാം ഇന്നിങ്സില്‍ 53 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ വെറും 36 റണ്‍സിനാണ് ഓള്‍ഔട്ടായത്. ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോര്‍ എന്ന നാണക്കേടും ഇപ്പോഴത്തെ ടീമിന്റെ പേരിലായി.
Content Highlights: India vs Australia Jaffer sends cryptic message for Rahane
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..