മുംബൈ: ഓസ്ട്രേലിയയിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ. പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ഓരോ താരത്തിനും ഓരോ മത്സരത്തിനും 15 ലക്ഷം രൂപ വീതം ലഭിക്കും. അങ്ങെനെയെങ്കില്‍ നാല് മത്സരത്തിനും കൂടി 60 ലക്ഷം രൂപ വീതമാണ് ഓരോ താരത്തിന്റേയും അക്കൗണ്ടിലെത്തുക.
റിസേര്‍വ് താരങ്ങള്‍ ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം ലഭിക്കും. നാല് മത്സരങ്ങള്‍ക്കു കൂടി 30 ലക്ഷം രൂപ വീതം. കോച്ചിങ് സ്റ്റാഫിന് ഓരോ മത്സരത്തിനും ബോണസായി 25 ലക്ഷം രൂപ ലഭിക്കും. അങ്ങനെയെങ്കില്‍ നാല് മത്സരത്തിനും കൂടി ആകെ ഒരു കോടി രൂപയാകും കോച്ചിങ് സ്റ്റാഫിന് വിതരണം ചെയ്യുക. സപ്പോര്‍ട്ട് സ്റ്റാഫിന് ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ബോണസ് ലഭിക്കും.
ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡ് ഇന്ത്യ നേടിയിരുന്നു. 2-1നാണ് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്. 521 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയും 21 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.
Content Highlights: India vs Australia BCCI announces huge cash rewards for history making India squad
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..