Photo: instagram.com/rdchahar1
പനാജി: ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍ വിവാഹിതനായി. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്ത് ഇഷാനിയെയാണ് ചാഹര്‍ ജീവിത സഖിയാക്കിയത്.
ബുധനാഴ്ച ഗോവയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. 2019-ല്‍ തന്നെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും കോവിഡിനെ തുടര്‍ന്ന് വിവാഹ ചടങ്ങ് നീണ്ടു പോകുകയായിരുന്നു.
വിവാഹച്ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് ഇഷാനി.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ താരം ദീപക് ചാഹറിന്റെ കസില് കൂടിയായ രാഹുല്‍ കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലാണ് അവസാനമായി ദേശീയ ടീമില്‍ കളിച്ചത്. ഇത്തവണ ഐപിഎല്ലില്‍ 5.25 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് രാഹുലിനെ സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയ്ക്കായി ഒരു ഏകദിനവും ആറ് ട്വന്റി 20-യും രാഹുല്‍ കളിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..