ന്യൂഡല്‍ഹി: ടേബിള്‍ ടെന്നീസ് റാങ്കിങ്ങില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ യുവതാരം പയസ് ജെയ്ന്‍. അണ്ടര്‍ 17 ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ചൈനയുടെ യുവാന്‍യു ചെന്നാണ് റാങ്കിങ്ങില്‍ ഒന്നാമത്. പ്യൂട്ടോറിക്കയുടെ എയ്ഞ്ചല്‍ നരാഞ്ചോവാണ് മൂന്നാം സ്ഥാനത്ത്. ഡല്‍ഹി സ്വദേശിയായ പായസ് ഏഷ്യന്‍ കാഡെറ്റ് ആന്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.

പയസിന് മുന്‍പ് 2018-ല്‍ മറ്റൊരു ഇന്ത്യന്‍ താരമായ മാനവ് ഥാക്കര്‍ ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അണ്ടര്‍ 15 പെണ്‍കുട്ടികളുടെ ടേബിള്‍ ടെന്നീസ് റാങ്കിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ താരമായ സുഹാന സെയ്‌നി ഏഴാം സ്ഥാനത്തുണ്ട്. അണ്ടര്‍ 15 ആണ്‍കുട്ടികളുടെ ലോക റാങ്കിങ്ങില്‍ പ്രയേഷ് രാജ് സുരേഷ് ആറാം സ്ഥാനത്തെത്തി.

Content Highlights: India's Payas Jain sits at second position in ITTF U-17 table tennis world rankings