Photo: ANI
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഹരിചന്ദ് (69) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. രാജ്യത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത അദ്ദേഹം 1978-ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ സ്വന്തമാക്കിയ താരം കൂടിയാണ്. 5000, 10000 മീറ്ററുകളിലായിരുന്നു നേട്ടം.
1976-ലെ മോണ്ട്‌റിയല്‍ ഒളിമ്പിക്‌സില്‍ 25 ലാപ്പര്‍ സെറ്റില്‍ ഹരിചന്ദ് സ്ഥാപിച്ച ദേശീയ റെക്കോഡ് 32 വര്‍ഷത്തിനു ശേഷമാണ് തിരുത്തപ്പെട്ടത്. 10000 മീറ്ററിലെ രണ്ടാം ഹീറ്റ്‌സ് 28:48:72 സമയത്തില്‍ ഫിനിഷ് ചെയ്താണ് അദ്ദേഹം ദേശീയ റെക്കോഡ് സ്ഥാപിച്ചത്. 32 വര്‍ഷങ്ങള്‍ക്കു ശേഷം സുരേന്ദ്ര സിങ്ങാണ് ഈ റെക്കോഡ് തകര്‍ത്തത്.
ഹരി ചന്ദിന്റെ മരണം ഇന്ത്യന്‍ കായികരംഗത്തിന് തീരാനഷ്ടമാണെന്ന് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും നീന്തല്‍ താരവുമായ ഖജന്‍ സിങ് അഭിപ്രായപ്പെട്ടു.
Content Highlights: India s Long-Distance Running Legend Hari Chand Dies Aged 69
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..