Photo: PTI
ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ മുൻ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ താരങ്ങള്‍. കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടു.
ബ്രിജ്ഭൂഷണിനെതിരേ കാര്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി നേടിയ മെഡലുകള്‍ പുണ്യനദിയായ ഗംഗയിലൊഴുക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് താരങ്ങള്‍ ഗുസ്തി താരങ്ങളോട് കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചത്.
' നമ്മുടെ നാടിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ക്കെതിരായ കയ്യേറ്റത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴും പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ നദിയില്‍ മെഡലുകള്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും ഞങ്ങൾ അസ്വസ്ഥരായി. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയുമെല്ലാം ഫലമാണ് അവര്‍ നേടിയ മെഡലുകള്‍. താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. ഇനി കടുത്ത തീരുമാനമെടുക്കരുതെന്ന് ഞങ്ങള്‍ ഗുസ്തി താരങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം ഉടനെ പരിഹരിക്കപ്പടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.' ക്രിക്കറ്റ് താരങ്ങള്‍ വ്യക്തമാക്കി.
1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ് ലോകകപ്പ് കിരീടം നേടിയത്. ഫൈനലില്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.
അതേസമയം, താരങ്ങളുടെ പരാതിയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങള്‍ വെള്ളിയാഴ്ച പുറത്തുവന്നു. പരിശീലന കേന്ദ്രങ്ങള്‍, വിവിധ അന്താരാഷ്ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉള്‍പ്പടെ എട്ടു സ്ഥലങ്ങളില്‍ വെച്ച് ലൈംഗികമായി അതിക്രമിച്ചു, ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേന സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നിങ്ങനെയാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
Content Highlights: India's 1983 World Cup Winners Urge Wrestlers
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..