മീററ്റ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാരിന്റെ പിതാവ് കിരണ്‍ പാല്‍ സിങ് (63) കാന്‍സര്‍ ബാധിച്ച് മരിച്ചു. വ്യാഴാഴ്ച മീററ്റിലെ വീട്ടിലായിരുന്നു അന്ത്യം.

കരളിന് കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ എട്ടു മാസത്തോളമായി ചികിത്സയിലായിരുന്നു. ഉത്തര്‍ പ്രദേശ് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ പാല്‍ സിങ്. 

ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. ഇതിനു ശേഷം രണ്ടാഴ്ച മുമ്പ് സ്ഥിതി വഷളായതിനെ തുടര്‍ന്ന് മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി രണ്ടു ദിവസത്തിനു ശേഷമാണ് ഇപ്പോള്‍ മരണം സംഭവിച്ചിരിക്കുന്നത്. 

2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 

Content Highlights: India pacer Bhuvneshwar Kumar s Father Dies Of Cancer At 63