ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വ്യാഴാഴ്ച കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 

മാരകമായ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ സഹായിക്കാന്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും ധവാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം ധവാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

India opener Shikhar Dhawan gets vaccinated for Covid-19 

മേയ് ഒന്നിന് ആരംഭിച്ച രാജ്യത്തിന്റെ കോവിഡ് -19 വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ഇന്ത്യന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlights:  India opener Shikhar Dhawan gets vaccinated for Covid-19