മണിക ബത്രയും അർച്ചന കാമത്തും
ഹൗസ്റ്റണ്‍: അമേരിക്കയില്‍ വെച്ച് നടക്കുന്ന ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇന്ത്യ. ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ടീമും വനിതാ ഡബിള്‍സ് ടീമും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യമാണ് ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ഹംഗറിയുടെ ഡോറ മഡാരസ്-ജോര്‍ജീന പോട്ട സഖ്യത്തെ കീഴടക്കിയാണ് ഇന്ത്യന്‍ ടീം അവസാന എട്ടിലെത്തിയത്. സ്കോര്‍: 11-4, 11-9, 6-11, 11-7. ക്വാര്‍ട്ടറില്‍ ലക്സംബര്‍ഗിന്റെ സാറ ഡി നട്ടെ-സിയ ലിയാന് നി സഖ്യത്തെയാണ് ഇന്ത്യന്‍ ടീം നേരിടുക.
മിക്സഡ് ഡബിള്‍സിലും മണിക ബത്ര ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സത്തിയന്‍ ജ്ഞാനശേഖനൊപ്പമാണ് മണിക മിക്സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ജോടി കനക് ജാ-വാങ് മാന്യു സഖ്യത്തെ പരാജയപ്പെടുത്തി. പിന്നില്‍ നിന്നും തിരിച്ചടിച്ചാണ് ഇന്ത്യ വിജയം നേടിയത്. സ്കോര്‍: 15-17, 10-12, 12-10, 11-6, 11-7. ക്വാര്‍ട്ടറില്‍ ജപ്പാന്റെ ഹരിമോട്ടോ ടോമോകാസു-ഹയാട്ട ഹിന സഖ്യമാണ് ഇന്ത്യന്‍ ടീമിന്റെ എതിരാളി.
ഒരു വിജയം കൂടി നേടാനായാല്‍ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റിലെ ആദ്യ മെഡല്‍ ഉറപ്പിക്കാം.
Content Highlights: India in quarters of women's doubles, mixed doubles at World championships
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..