രവീന്ദറിനു പിന്നാലെ മോസ്‌കോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് എം.കെ. കൗശിക്കും കോവിഡിന് കീഴടങ്ങി


കൗശിക് മൂന്നാഴ്ചയായി ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം കൗശിക്കിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു

Photo: twitter.com|TheHockeyIndia

ന്യൂഡല്‍ഹി: 1980 മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച ഹോക്കി ടീമിലെ രണ്ടുപേര്‍ ഒരേ ദിനത്തില്‍ കോവിഡിന് കീഴടങ്ങി.

1979 മുതല്‍ 1984 വരെ ഇന്ത്യന്‍ ടീമിന്റെ സെന്റര്‍ ഹാഫായിരുന്ന രവീന്ദര്‍ പാല്‍ സിങ്ങാണ് (65) ശനിയാഴ്ച ആദ്യം കോവിഡിന് കീഴടങ്ങിയത്. ഇതിനു പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം ഹോക്കി താരവും പരിശീലകനുമായിരുന്ന എം.കെ കൗശിക്കിനെയും (66) കോവിഡ് കവര്‍ന്നു.

Also Read: മോസ്‌കോ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് രവീന്ദര്‍ പാല്‍ സിങ് കോവിഡ് ബാധിച്ചു മരിച്ചു

കൗശിക് മൂന്നാഴ്ചയായി ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം കൗശിക്കിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

India hockey great Olympic gold medalist MK Kaushik dies of Covid-19

വിരമിച്ച ശേഷം ഇന്ത്യന്‍ പുരുഷ - വനിതാ ടീമുകളുടെ പരിശീലകനായിരുന്നു. 2002-ല്‍ ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു. 1988 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണം നേടിയത് കൗശിക്കിന്റെ പരിശീലനത്തിലായിരുന്നു. ഇന്ത്യന്‍ വനിതാ ടീമിനൊപ്പം 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടി.

Content Highlights: India hockey great Olympic gold medalist MK Kaushik dies of Covid-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented