ന്യൂഡല്‍ഹി: 1980 മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച ഹോക്കി ടീമിലെ രണ്ടുപേര്‍ ഒരേ ദിനത്തില്‍ കോവിഡിന് കീഴടങ്ങി. 

1979 മുതല്‍ 1984 വരെ ഇന്ത്യന്‍ ടീമിന്റെ സെന്റര്‍ ഹാഫായിരുന്ന രവീന്ദര്‍ പാല്‍ സിങ്ങാണ് (65) ശനിയാഴ്ച ആദ്യം കോവിഡിന് കീഴടങ്ങിയത്. ഇതിനു പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം ഹോക്കി താരവും പരിശീലകനുമായിരുന്ന എം.കെ കൗശിക്കിനെയും (66) കോവിഡ് കവര്‍ന്നു. 

Also Read: മോസ്‌കോ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് രവീന്ദര്‍ പാല്‍ സിങ് കോവിഡ് ബാധിച്ചു മരിച്ചു

കൗശിക് മൂന്നാഴ്ചയായി ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം കൗശിക്കിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

 

India hockey great Olympic gold medalist MK Kaushik dies of Covid-19

വിരമിച്ച ശേഷം ഇന്ത്യന്‍ പുരുഷ - വനിതാ ടീമുകളുടെ പരിശീലകനായിരുന്നു. 2002-ല്‍ ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു. 1988 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വര്‍ണം നേടിയത് കൗശിക്കിന്റെ പരിശീലനത്തിലായിരുന്നു. ഇന്ത്യന്‍ വനിതാ ടീമിനൊപ്പം 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടി.

Content Highlights: India hockey great Olympic gold medalist MK Kaushik dies of Covid-19