റൂര്‍ക്കേല (ഒഡിഷ): മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ മൈക്കള്‍ കിന്‍ഡോ (73) അന്തരിച്ചു. വ്യാഴാഴ്ച ഒഡിഷയിലെ റൂര്‍ക്കേലയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
1972-ല്‍ മ്യൂണിക്കില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഒളിമ്പിക് ഹോക്കി ടീം അംഗമായിരുന്നു കിന്‍ഡോ.
1975-ല്‍ ക്വാലാലംപുരില്‍ നടന്ന ലോകകപ്പ് നേടിയ ടീമിലെ ഫുള്‍ ബാക്കായിരുന്നു. ഫൈനലില്‍ പാകിസ്താനെ തകര്‍ത്ത് കന്നി ലോകകപ്പ് സ്വര്‍ണ മെഡല്‍ നേടിയ ടീമിലും കിന്‍ഡോ കളിച്ചു.
Content Highlights: India hockey great and Olympic medalist Michael Kindo dies