ജിയാങ്‌സു: യൂബര്‍ കപ്പ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറില്‍ തായ്ലന്‍ഡിനെ 3-1 ന് തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍. ഇതോടെ ഇന്ത്യ വെങ്കലമെഡല്‍ ഉറപ്പിച്ചു. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ചൈനയാകും ഇന്ത്യയുടെ എതിരാളിയായി എത്തുക.

വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടറില്‍ സിംഗിള്‍സ് വിഭാഗത്തില്‍ സൈന നേവാള്‍ തോറ്റപ്പോള്‍ പി.വി. സിന്ധുവും റിത്വിക ശിവാനി ഗഡെയും സിംഗിള്‍സിലും ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യം ഡബിള്‍സിലും ജയിച്ചു. തായ് താരം റാച്ചനോകക് ഇന്റാണോനിനോടായിരുന്നു (21-12, 21-19) സൈനയുടെ തോല്‍വി. മറ്റൊരു തായ് താരം ബുസാനന്‍ ഓങ്ബം റങ്ഫാെനെതിരെ സിന്ധു (21-18, 21-7) നേടിയ ജയം ഇന്ത്യയെ രക്ഷിച്ചു. ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- ജ്വാല ഗുട്ട സഖ്യം ജയം കുറിച്ചതോടെ സെമിയുറപ്പിച്ചു. കഴിഞ്ഞ സീസണില്‍ ഇന്ത്യ സെമിയില്‍ ജപ്പാനോട് തോറ്റു മടങ്ങുകയായിരുന്നു.