Photo: instagram.com|virat.kohli|
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനും പുറപ്പെടും മുമ്പാണ് താരം വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്.
വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം കോലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകൂ എന്ന് കോലി കുറിച്ചു.
തിങ്കളാഴ്ച ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയും ഭാര്യ പ്രതിമ സിങ്ങും വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യ രഹാനെയും ശിഖര്‍ ധവാനും കോവിഡ് വവാക്‌സിന്‍ സ്വീകരിച്ചിരുന്നു.
Content Highlights: India captain Virat Kohli got first shot of vaccination for Covid-19
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..