ഇന്ത്യ-ബെൽജിയം മത്സരത്തിൽ നിന്ന് | Photo:twitter.com|TheHockeyIndia
ഭുവനേശ്വര്‍: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. കരുത്തരായ ബെല്‍ജിയത്തെ ക്വാര്‍ട്ടറില്‍ കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം.
സെമിയില്‍ ജര്‍മനിയാണ് ഇന്ത്യയുടെ എതിരാളികള്‍. രണ്ടാം ക്വാര്‍ട്ടറില്‍ എസ്.എന്‍ തിവാരിയാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഇന്ത്യയുടെ വിഷ്ണുകാന്ത് സിങ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പവന് നടത്തിയ മികച്ച പ്രകടനമാണ് ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ പവന് രക്ഷപ്പെടുത്തുകയായിരുന്നു.
Content Highlights: india beats belgium to enter semi final of junior hockey world cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..