Photo: AFP
ധാക്ക: ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ നേട്ടത്തിനു പിന്നാലെ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഹോക്കി. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബദ്ധവൈരികളായ പാകിസ്താനെ തകര്‍ത്ത ഇന്ത്യന്‍ സംഘം സെമിയിലേക്ക് മുന്നേറി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യയുടെ രണ്ട് പെനാല്‍റ്റി കോര്‍ണറുകളും ലക്ഷ്യത്തിലെത്തിച്ച് ഡ്രാഗ് ഫ്ളിക്കര്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 1, 4 ക്വാര്‍ട്ടറുകളിലായി 13, 54 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 42-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്ങാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയത്.
മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ 27 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ സ്കോര്‍ ചെയ്ത ജുനൈദ് മന്‍സൂറാണ് പാകിസ്താന്റെ ആശ്വാസ ഗോള്‍ നേടിയത്.
അവസാന ക്വാര്‍ട്ടറില്‍ പാകിസ്താന്റെ രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ സുരാജ് കാര്കെറയുടെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യയും പാകിസ്താനും. 2018-ലെ ടൂര്‍ണമെന്റ് ഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: india beat pakistan to reach semifinals of asian champions trophy hockey
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..