വനിതാ ഏഷ്യാ കപ്പ് ഹോക്കി; ചൈനയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വെങ്കലം


1 min read
Read later
Print
Share

Photo: twitter.com/TheHockeyIndia

മസ്‌കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ വെങ്കലം സ്വന്തമാക്കിയത്.

13-ാം മിനിറ്റില്‍ ശര്‍മിള ദേവി, 19-ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്.

നേരത്തെ ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കള്‍ കൂടിയായ ഇന്ത്യ, ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങുകയായിരുന്നു.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മലേഷ്യയെ 9-0ന് തകര്‍ത്ത ഇന്ത്യ ജപ്പാനോട് രണ്ടാം മത്സരത്തില്‍ 0-2ന് തോറ്റിരുന്നു. പിന്നാലെ സിംഗപ്പുരിനെ 9-1ന് പരാജയപ്പെടുത്തിയായിരുന്നു ടീമിന്റെ സെമിയിലേക്കുളള മുന്നേറ്റം.

Content Highlights: india beat china 2-0 to win bronze medal in hockey women s asia cup 2022

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jinson johnson

2 min

ഫെഡറേഷന്‍ കപ്പ്: ജിന്‍സണ്‍ ജോണ്‍സന് സ്വര്‍ണം, അജ്മലിനും അനീസിനും വെളളി

May 16, 2023


saina nehwal

2 min

'ഒരു സ്ത്രീയേയും ഇത്തരത്തില്‍ ലക്ഷ്യംവെയ്ക്കരുത്'; സിദ്ധാര്‍ഥിന്റെ ക്ഷമാപണം സ്വീകരിച്ച് സൈന

Jan 12, 2022


'സുശാന്തിനോട് ഒന്നു സംസാരിച്ചിരുന്നെങ്കില്‍....': ഷമി പറയുന്നു

1 min

'സുശാന്തിനോട് ഒന്നു സംസാരിച്ചിരുന്നെങ്കില്‍....': ഷമി പറയുന്നു

Jun 19, 2020

Most Commented