ഫിൽ ഹ്യൂസിനും ഡീൻ ജോൺസിനും ആദരമർപ്പിച്ച് മൗനമാചരിക്കുന്ന ഇന്ത്യൻ താരങ്ങൾ | Photo: twitter.com|BCCI
സിഡ്‌നി: അന്തരിച്ച മുന്‍ ഓസീസ് താരങ്ങളായ ഫില്‍ ഹ്യൂസിനും ഡീന്‍ ജോണ്‍സിനും ആദരമര്‍പ്പിച്ച് ഇന്ത്യ, ഓസ്‌ട്രേലിയ ടീം അംഗങ്ങള്‍. പരമ്പരയിലെ ആദ്യ ഏകദിനത്തിനു മുമ്പ് ഇരു ടീമിലെയും താരങ്ങള്‍ മൈതാനമധ്യത്ത് ഒരു മിനിറ്റ് മൗനമാചരിച്ചു. ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് കളിക്കാനിറങ്ങിയത്.
ഹ്യൂസിന്റെ ആറാം ചരമദിനമായിരുന്നു വെള്ളിയാഴ്ച. 2014 നവംബര്‍ 25-ന് സിഡ്നി ക്രിക്കറ്റ് മൈതാനത്ത് സൗത്ത് ഓസ്‌ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുളള ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് പേസ് ബൗളര്‍ സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ ഹ്യൂസിന്റെ തലയ്ക്കു പിന്നില്‍ ഇടിച്ച് ഫില്‍ ഹ്യൂസിന് പരിക്കേല്‍ക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 27-ാം തീയതി ഹ്യൂസ് ഈ ലോകത്തോട് വിടപറഞ്ഞു.
സെപ്റ്റംബര്‍ 24-നാണ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഡീന്‍ ജോണ്‍സിന്റെ അന്ത്യം. ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം. ഐ.പി.എല്ലിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തിനൊപ്പമായിരുന്നു ഡീന്‍ ജോണ്‍സ് മുംബൈയിലുണ്ടായിരുന്നത്.
Content Highlights: India, Australia players pay tribute to late Phil Hughes and Dean Jones
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..