മൂന്നാം ടെസ്റ്റില്‍ രോഹിത് ഓപ്പണ്‍ ചെയ്യും; സെയ്‌നിക്ക് അരങ്ങേറ്റം


ബൂമ്രയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം നവ്ദീപ് സെയ്‌നി കൂടി ചേരുമ്പോള്‍ മുന്‍നിര പേസ് ബൗളര്‍മാരുടെ മികച്ച പ്രകടനം സിഡ്‌നിയില്‍ പ്രതീക്ഷിക്കാം.

Image : Twitter | |BCCI

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേ വ്യാഴാഴ്ച സിഡ്‌നിയില്‍ ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇടവേളയ്ക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയായിരിക്കും ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇന്ത്യയ്ക്കുവേണ്ടി മീഡിയം പേസര്‍ നവ്ദീപ് സെയ്നി അരങ്ങേറ്റം കുറിയ്ക്കും. രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ ഉമേഷ് യാദവിന് പകരമാണ് സെയ്‌നി ടീമില്‍ ഇടം നേടിയത്.

തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളിലും മോശം ഫോമിലായിരുന്ന മായങ്ക് അഗര്‍വാളിന് പകരമാണ് രോഹിത് ഓപ്പണറാകുന്നത്. കെ.എല്‍. രാഹുലിന്റെയും മുഹമ്മദ് ഷമിയുടേയും പരിക്ക് ടീമിന് തിരിച്ചടിയായെങ്കിലും രോഹിത് ശര്‍മയുടെ മടങ്ങിവരവ് വലിയ പ്രതീക്ഷ സമ്മാനിക്കുന്നു.

india test team

ബുംറയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം നവ്ദീപ് സെയ്നി കൂടി ചേരുമ്പോള്‍ മുന്‍നിര പേസ് ബൗളര്‍മാരുടെ മികച്ച പ്രകടനം സിഡ്നിയില്‍ പ്രതീക്ഷിക്കാം. ശാര്‍ദുല്‍ ഠാക്കൂര്‍, നടരാജന്‍ എന്നിവരെ പിന്തള്ളിയാണ് സെയ്നി ടീമില്‍ ഇടം പിടിച്ചത്. ആദ്യടെസ്റ്റില്‍ ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയും ജയിച്ചതോടെ പരമ്പര സമനിലയിലാണ്. സിഡ്നിയില്‍ ഒരിക്കൽ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. 42 കൊല്ലം മുൻപ് 1978ൽ. പിന്നീട് നാല് ടെസ്റ്റിൽ തോൽക്കുകയും അഞ്ചെണ്ണം സമനിലയിലാവുകയും ചെയ്തു.

Content highlights : india announce playing squad for third test match with debut navdeep saini

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented