മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിവം ദുബെ വിവാഹിതനായി. വെള്ളിയാഴ്ച മുംബൈയിലായിരുന്നു വിവാഹം.

അഞ്ജും ഖാനാണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

ചിത്രങ്ങള്‍ പുറത്തുവന്നതോടെ സഹ താരങ്ങളും ആരാധകരും താരത്തിന് ആശംസയുമായി രംഗത്തെത്തി. 

India all rounder Shivam Dube got married to girlfriend Anjum Khan

2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ ട്വന്റി 20 മത്സരത്തിലൂടെയാണ് ദുബെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. 

28-കാരനായ താരം ഇന്ത്യയ്ക്കായി 13 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ദുബെ.

Content Highlights: India all rounder Shivam Dube got married to girlfriend Anjum Khan