കായികതാരങ്ങൾ സെക്രട്ടേറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചപ്പോൾ.
തിരുവനന്തപുരം: 24 പേര്‍ക്ക് നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് കായിക താരങ്ങള്‍. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
24 പേര്‍ക്ക് എത്രയും വേഗത്തില്‍ നിയമനം നല്‍കും. ബാക്കിയുള്ളവരുടെ കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എട്ടംഗ സമിതിയെ നിയോഗിക്കാനും തീരുമാനമായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഈ സമിതി 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് പ്രതീക്ഷയെന്ന് കായിക താരങ്ങള്‍ പ്രതികരിച്ചു.
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ക്കായി ഈ മാസം ഒന്നു മുതല്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരത്തിലായിരുന്നു 54 കായിക താരങ്ങള്‍. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂര്‍ കാത്തിരുന്നിട്ടും മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല.
ദേശീയ മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ ഉള്‍പ്പെടെ സംസ്ഥാനത്തിനായി നേടിയ കായികതാരങ്ങളാണ് സമരം ചെയ്തിരുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്ത കായികതാരങ്ങള്‍ക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ ദിവസങ്ങളില്‍ തല മൊട്ടയടിച്ചും ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും ഇവര്‍ പ്രതിഷേധിച്ചിരുന്നു.
Content Highlights: immediate appointment for 24 sportspersons and sports stars protest ends
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..