മുംബൈ: ഇന്ത്യന്‍ ആരാധകരെ വീണ്ടും രോഷാകുലരാക്കി ഐ.സി.സിയുടെ പുതിയ ട്വീറ്റ്. സച്ചിന്‍ തെണ്ടുല്‍ക്കറും ബെന്‍ സ്റ്റോക്ക്‌സും ഒരുമിച്ചുള്ള ചിത്രം നല്‍കി 'എക്കാലത്തേയും മികച്ച താരവും സച്ചിന്‍ തെണ്ടുല്‍ക്കറും' എന്ന് ക്യാപ്ഷൻ എഴുതി ഐ.സി.സി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ലണ്ടനില്‍ നടന്ന ലോകകപ്പ് ഫൈനലിന് ശേഷം മികച്ച താരത്തിനുള്ള പുരസ്‌കാരം സച്ചിന്‍ സ്റ്റോക്ക്‌സിന് സമ്മാനിക്കുന്നതായിരുന്നു ഈ ചിത്രം. അന്ന് സ്‌റ്റോക്ക്‌സിന്റെ മനോധൈര്യമാണ് ഇംഗ്ലണ്ടിനെ ലോകചാമ്പ്യന്‍മാരാക്കിയത്.
വീണ്ടും ഇതേ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.സി.സി. ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റില്‍ സ്റ്റോക്ക്‌സിന്റെ ക്ലാസിക് ഫിനിഷ് ഇംഗ്ലണ്ടിന് സ്വപ്‌ന വിജയം സമ്മാനിച്ചിരുന്നു. ഇതോടെ തളരാത്ത പോരാളി എന്ന പേര് സ്റ്റോക്ക്‌സിന് ക്രിക്കറ്റ് ലോകം നല്‍കി. ഇതിന് പിന്നാലെയാണ് ഐ.സി.സി പഴയ ട്വീറ്റുമായി വീണ്ടും പ്രത്യക്ഷപ്പെട്ടത്. 'അന്നേ നിങ്ങളോട് പറഞ്ഞതല്ലേ...'എന്നായിരുന്നു ഈ ട്വീറ്റിന് ഐ.സി.സി നല്‍കിയ ക്യാപ്ഷന്‍.
ഇതോടെ ഐ.സി.സിക്കെതിരേ ഇന്ത്യന്‍ ആരാധകര്‍ വീണ്ടും രംഗത്തെത്തി. ഇത്തരമൊരു ട്വീറ്റ് ഐ.സി.സിയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും സച്ചിനെ ബഹുമാനിക്കാന്‍ പഠിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു. നിരവധി ആരാധകരാണ് ഐ.സി.സിയുടെ ട്വീറ്റിന് താഴെ പ്രതിഷേധം രേഖപ്പെടുത്തിയത്.
Told you so 😉 https://t.co/b4SFcEVDWk
— ICC (@ICC) August 27, 2019
Content Highlights: ICC repeats Ben Stokes over Sachin Tendulkar greatest cricketer comment