ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയുടെ (ഐ.സി.സി) ഡെപ്യൂട്ടി ചെയര്‍മാനായി ഇമ്രാന്‍ ഖവാജയെ തെരെഞ്ഞെടുത്തു. അസോസിയേറ്റ് മെംബര്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഇമ്രാന്‍ 2008 മുതല്‍ ഐ.സി.സിയില്‍ അംഗമാണ്.

മുന്‍ ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ താത്കാലിക ചെയര്‍മാനായി തെരെഞ്ഞെടുത്തത് ഇമ്രാനെയായിരുന്നു. പിന്നീട് ഗ്രെഗ് ബാര്‍ക്ലേ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു.

സിംഗപ്പുര്‍ സ്വദേശിയാണ് ഇമ്രാന്‍. 64 കാരനായ ഇമ്രാന്‍ നീണ്ട കാലം അഭിഭാഷകനായി പ്രവര്‍ത്തിച്ചതിനുശേഷമാണ് ഐ.സി.സിയില്‍ അംഗമാകുന്നത്. സിംഗപ്പുര്‍ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

Content Highlights: ICC elects Imran Khwaja as Deputy Chairman