തൃശൂര്‍: വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐ.എം വിജയന്റെ കൊച്ചുമകള്‍ അതീവ. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ തന്നെയായിരുന്നു വിദ്യാരംഭ ചടങ്ങുകള്‍.

വിജയന്റെ ഭാര്യ രാജിയാണ് കൊച്ചുമകള്‍ അതീവയെ എഴുത്തിനിരുത്തിയത്. മകള്‍ അര്‍ച്ചനയും ഭര്‍ത്താവും മറ്റ് കുടുംബാഗങ്ങളും ചടങ്ങിനുണ്ടായിരുന്നു. 

Content Highlights: I M Vijayan s grand daughter Atheeva awaken to the light of knowledge