രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു; കോവിഡ് ബാധിച്ച ഹോക്കി താരം മന്‍ദീപ് സിങ് ആശുപത്രിയില്‍


തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മന്‍ദീപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് സാധാരണ തോതില്‍ നിന്ന് കുറയുന്നതായി കണ്ടെത്തിയത്

Image Courtesy: Getty Images

ന്യൂഡല്‍ഹി: കോവിഡ്-19 ബാധിച്ച ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങ്ങിനെ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മന്‍ദീപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് സാധാരണ തോതില്‍ നിന്ന് കുറയുന്നതായി കണ്ടെത്തിയത്. ഇതോടെ മുന്‍കരുതലിന്റെ ഭാഗമായാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

നേരത്തെ മന്‍ദീപ് ഉള്‍പ്പെടെ ടീമിലെ ആറു താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങ്, സുരേന്ദര്‍ കുമാര്‍, ജസ്‌കരന്‍ സിങ്, വരുണ്‍ കുമാര്‍, കൃഷന്‍ ബഹാദൂര്‍ പഥക് എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 20-ന് ബെംഗളൂരുവില്‍ തുടങ്ങുന്ന ദേശീയ ക്യാമ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Content Highlights: hockey player Mandeep Singh who tested covid positive shifted to hospital after oxygen level drop

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented