ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്‍ നല്‍കുന്ന അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി മലയാളി ഹോക്കി താരവും മുന്‍ ഇന്ത്യന്‍ നായകനുമായ പി.ആര്‍.ശ്രീജേഷ്.

ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ ശ്രീജേഷ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ്. ഓണ്‍ലൈനായാണ് അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്‍ മികച്ച താരത്തെ തിരഞ്ഞെടുക്കുന്നത്. ആര്‍ക്കും ഓണ്‍ലൈനായി വോട്ട് രേഖപ്പെടുത്താം. 

നിലവില്‍ വോട്ടുകളുടെ എണ്ണത്തില്‍ ശ്രീജേഷാണ് മുന്നില്‍. 2021-ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച 24 കായികതാരങ്ങളാണ് അന്തിമ പട്ടികയിലുള്ളത്. രാജ്യാന്തര ഹോക്കി സംഘടനയാണ് ശ്രീജേഷിനെ നാമനിര്‍ദേശം ചെയ്തത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരവും ശ്രീജേഷാണ്.

ഓണ്‍ലൈന്‍ വോട്ട് ചെയ്യാന്‍ https://www.theworldgames.org/awards/Athlete-of-the-Year-2021-94 എന്ന ലിങ്ക് സന്ദര്‍ശിക്കുക

Content Highlights: Hockey Olympian PR Sreejesh nominated for World Games Athlete of the Year award