ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് രണ്ടാം മത്സരത്തില്‍ സമനില. ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ 4-4 എന്ന സ്‌കോറിന് തളച്ചാണ് ഇന്ത്യ സമനില സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി വരുണ്‍ കുമാര്‍ (7,44) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രാജ്കുമാര്‍ പാല്‍ (13), രൂപീന്ദര്‍ പാല്‍ സിങ് (14) എന്നിവരും സ്‌കോര്‍ ചെയ്തു.

അര്‍ജന്റീനയ്ക്കായി ലിയാന്‍ഡ്രോ ടോളിനി (10), ലൂക്കാസ് ടോസ്‌കാനി (23), ഇഗ്നാഷ്യോ ഓര്‍ട്ടിസ് (42), ലൂക്കാസ് (57) എന്നിവര്‍ ഗോളുകള്‍ നേടി. 

ആദ്യ മത്സരത്തില്‍ ഇന്ത്യ 4-3 എന്ന സ്‌കോറിന് അര്‍ജന്റീനയെ കീഴടക്കിയിരുന്നു. ഏപ്രില്‍ 11 നാണ് അര്‍ജന്റീനയുമായുള്ള ഇന്ത്യയുടെ അടുത്ത മത്സരം. എഫ്.ഐ.എച്ച് ഹോക്കി പ്രോ ലീഗിലുള്ള മത്സരമായിരിക്കുമത്. ആ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

Content Highlights: Hockey India play out 4-4 draw against Argentina