'ഹിന്ദി അറിയില്ലെന്ന് പറയുന്ന ക്രിക്കറ്റ് താരങ്ങളോട് ദേഷ്യം'; രഞ്ജി ട്രോഫി കമന്ററിക്കിടെ വിവാദം


ബറോഡയും കര്‍ണാടകയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം

ബറോഡ-കർണാടക മത്സരത്തിനിടെ ഫോട്ടോ: വീഡിയോഗ്രാബ്‌

ബറോഡ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ വിവാദ പരമാര്‍ശവുമായി കമന്റേറ്റര്‍. ബറോഡയും കര്‍ണാടകയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഇന്ത്യക്കാരനാണെങ്കില്‍ ഹിന്ദി അറിഞ്ഞിരിക്കണമെന്നായിരുന്നു കമന്റേറ്ററായ സുശീല്‍ ദോഷിയുടെ വിവാദ പരാമര്‍ശം. ബറോഡയുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു ഇത്.

സുനില്‍ ഗവാസ്‌കറുടെ ഹിന്ദി കമന്ററിയെ കുറിച്ച് സഹ കമന്റേറ്റര്‍ വാചാലനയാപ്പോഴാണ് എല്ലാവരും ഹിന്ദി പഠിക്കണമെന്നും ഹിന്ദി നമ്മുടെ മാതൃഭാഷയാണെന്നും സുശീല്‍ പറഞ്ഞത്. 'ഹിന്ദിയേക്കാള്‍ വലിയ ഭാഷയില്ല. ഹിന്ദി അറിയില്ലെന്ന് പറയുന്ന ക്രിക്കറ്റ് താരങ്ങളോട് എനിക്ക് ദേഷ്യമാണ്. ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കില്‍ ഹിന്ദി അറിഞ്ഞിരിക്കണം.' ഇതായിരുന്നു സുശീല്‍ കമന്ററിയില്‍ പറഞ്ഞത്.

ഇതോടെ നിരവധിപേര്‍ സുശീലിന്റെ കമന്റിനെതിരേ പ്രതികരണവുമായി രംഗത്തെത്തി. നിങ്ങള്‍ കമന്ററിയാണോ അതോ ആശയപ്രചാരണമാണോ ചെയ്യുന്നത് എന്നായിരുന്നു ഒരു ട്വിറ്റര്‍ യൂസറുടെ കമന്റ്. ഒരാളിലും ഇത്തരത്തില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും ട്വിറ്ററില്‍ ആരാധകര്‍ പറയുന്നു.

പിന്നീട് സുശീല്‍ ദോഷി വിവാദ പരാമര്‍ശത്തിന് ക്ഷമ ചോദിച്ചു. ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ലെന്നും ഇന്ത്യയിലെ എല്ലാ ഭാഷയേയും ബഹുമാനിക്കുന്നുവെന്നും സുശീല്‍ വ്യക്തമാക്കി.

Content Highlights: Hindi mother tongue remark during Ranji Trophy commentary Cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented