ആസ്സാമില്‍ ഡി.എസ്.പിയായി നിയമിതയായി കായികതാരം ഹിമ ദാസ്


ധിങ് എക്‌സ്പ്രസ് എന്ന പേരില്‍ അറിയപ്പെടുന്ന 20 വയസ്സുകാരിയായ ഹിമ ഐ.എ.എഫ് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു.

Photo: www.twitter.com

ഗുവാഹട്ടി: ഇന്ത്യന്‍ കായികതാരം ഹിമ ദാസിനെ ആസ്സാം പോലീസ് സേനയിലെ ഡി.എസ്.പിയായി നിയമിച്ചു. ആസ്സാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളാണ് ഇക്കാര്യം അറിയിച്ചത്.

ഒളിമ്പിക്‌സിലോ ഏഷ്യന്‍ ഗെയിംസിലോ കോമണ്‍ വെല്‍ത്ത് ഗെയിംസിലോ രാജ്യത്തിനായി മെഡല്‍ നേടുന്ന താരങ്ങളെ ക്ലാസ് വണ്‍ ഓഫീസര്‍മാരായി നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് ഹിമ ദാസിനെ ഡി.എസ്.പിയായി തെരെഞ്ഞെടുത്തത്. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവും ഇക്കാര്യം അറിയിച്ചിരുന്നു.

ധിങ് എക്‌സ്പ്രസ് എന്ന പേരില്‍ അറിയപ്പെടുന്ന 20 വയസ്സുകാരിയായ ഹിമ ഐ.എ.എഫ് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ.

2019-ല്‍ അഞ്ച് സ്വര്‍ണമെഡലുകളാണ് താരം നേടിയെടുത്തത്. ക്ലാഡോ അത്‌ലറ്റിക്ക് മീറ്റ്, കുന്‍ടോ അത്‌ലറ്റിക്‌സ് മീറ്റ്, പോസ്‌നാന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രിക്‌സ് എന്നീ മീറ്റുകളില്‍ ഹിമ സ്വര്‍ണം നേടിയിരുന്നു.

Content Highlights: Hima Das appointed as DSP by Assam government

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented