ദേശീയ വനിതാ സബ് ജൂനിയർ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി ഹരിയാണ


ഷൂട്ടൗട്ട് വരെ നീണ്ട ഫൈനല്‍ മത്സരത്തില്‍ 4-3 എന്ന സ്‌കോറിന് ഹരിയാണ ജാര്‍ഖണ്ഡിനെ കീഴടക്കി.

Photo: twitter.com|TheHockeyIndia

സിംഗേദ: പതിനൊന്നാമത് ദേശീയ വനിതാ സബ്ജനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ മുത്തമിട്ട് ഹരിയാണ. ഷൂട്ടൗട്ട് വരെ നീണ്ട ഫൈനല്‍ മത്സരത്തില്‍ 4-3 എന്ന സ്‌കോറിന് ഹരിയാണ ജാര്‍ഖണ്ഡിനെ കീഴടക്കി.

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതിനേത്തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടില്‍ ഹരിയാണയ്ക്ക് വേണ്ടി റിതിക, കണിക, മനിഷ, സാക്ഷി എന്നിവര്‍ സ്‌കോര്‍ ചെയ്തു. നിലവിലെ ചാമ്പ്യന്മാരാണ് ഹരിയാണ. ജാര്‍ഖണ്ഡ് രണ്ടാം സ്ഥാനം സ്വന്തമാക്കി.

ഫൈനലിന് മുന്‍പായി നടന്ന ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തില്‍ ഒഡിഷയെ കീഴടക്കി ഉത്തര്‍ പ്രദേശ് മൂന്നാം സ്ഥാനം സ്വന്തമാക്കി.

ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഉത്തര്‍ പ്രദേശിന്റെ വിജയം.

Content Highlights: Haryana wins 11th Hockey India Sub-Junior Women National Championship

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented