ക്രിക്കറ്റ് കരിയറിലെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഹാര്‍ദിക് പാണ്ഡ്യ കടന്നുപോകുന്നത്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഹാര്‍ദികിന് സ്ഥാനം നഷ്ടപ്പെട്ടത് വരെയെത്തി കാര്യങ്ങള്‍. തന്റെ ലൈംഗികജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞപ്പോഴാണ് ഹാര്‍ദിക് ചാറ്റ് ഷോയില്‍ അതിരുവിട്ട് സംസാരിച്ചത്.

സോഷ്യല്‍ മീഡിയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച കൊഴുക്കുന്നതിനിടെ ഹാര്‍ദികിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി അച്ഛന്‍ ഹിമാന്‍ഷു പാണ്ഡ്യ രംഗത്തെത്തി. ഹാര്‍ദിക് ഉദ്ദേശിച്ച രീതിയിലല്ല ആളുകള്‍ അവന്റെ വാക്കുകള്‍ വായിച്ചെടുക്കുന്നതെന്നും അതൊരു എന്റെര്‍ടയ്‌മെന്റ് പരിപാടി ആയതിനാല്‍ ആരാധകരെ രസിപ്പിക്കാനാണ് അത്തരത്തില്‍ പറഞ്ഞതെന്നും ഹിമാന്‍ഷു പറയുന്നു. 

മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹിമാന്‍ഷുവിന്റെ പ്രതികരണം. ഹാര്‍ദിക് എല്ലാവരേയും സ്‌നേഹിക്കുന്ന, നിഷ്‌കളങ്കനായ വ്യക്തിയാണെന്നും അവന്റെ വാക്കുകള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതില്ലെന്നും ഹിമാന്‍ഷു വ്യക്തമാക്കി. 

Content Highlights: Hardik Pandya’s father reacts on his son’s comments at Koffee With Karan show