സ്ത്രീ വിരുദ്ധ പരാമര്‍ശം; പാണ്ഡ്യയുടേയും രാഹുലിന്റേയും വിലക്ക് നീക്കി


പാണ്ഡ്യ നിലവില്‍ ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാണ് സാധ്യത

മുംബൈ: 'കോഫി വിത് കരണ്‍' ചാറ്റ് ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബി.സി.സി.ഐ കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി യോഗത്തിലാണ് ഇരുവരുടേയും വിലക്ക് ഒഴിവാക്കാന്‍ തീരുമാനമെടുത്തത്. നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി ഇരുവരേയും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പര്യടനത്തില്‍ നിന്ന് ബി.സി.സി.ഐ തിരിച്ചുവിളിച്ചിരുന്നു.

പുതിയ അമിക്കസ്‌ക്യൂറിയായ പി.എസ് നരസിംഹയുമായി ആലോചിച്ചാണ് ഇടക്കാലഭരണസമിതി വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. നിലവില്‍ ഇരുവര്‍ക്കുമെതിരായ അന്വേഷണം വഴിമുട്ടിനില്‍ക്കുകയാണ്. സുപ്രീം കോടതി ഓംബുഡ്‌സ്മാനെ നിയമിച്ച ശേഷം മാത്രമേ അന്വേഷണം തുടരുകയുള്ളു. ഫെബ്രുവരി അഞ്ചിനാണ് ഇക്കാര്യം സുപ്രീം കോടതി പരിഗണിക്കുക. ഇതിനിടയിലാണ് വിലക്ക് നീക്കി ബി.സി.സി.ഐ ഇരുവരേയും തിരിച്ചുവിളിച്ചത്.

പാണ്ഡ്യ നിലവില്‍ ന്യൂസീലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാണ് സാധ്യത. അതേസമയം കെ.എല്‍ രാഹുല്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരും. നിലവില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യ എ ടീമിനൊപ്പമാകും രാഹുല്‍ ചേരുക. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഇരുവരേയും പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്.

നേരത്തെ തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞപ്പോഴാണ് പാണ്ഡ്യ സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായ കോഫീ വിത് കരണ്‍ ഷോയില്‍ ആയിരുന്നു പാണ്ഡ്യയുടെ അതിരുവിട്ട സംസാരം. ഇതോടെ പാണ്ഡ്യക്കും ഷോയില്‍ ഒപ്പം പങ്കെടുത്ത രാഹുലിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും രംഗത്തുവന്നിരുന്നു.

Content Highlights: Hardik Pandya, KL Rahul suspension lifted after Koffee with Karan controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


petrol pump

1 min

കേന്ദ്രം നികുതി കുറച്ചു: പെട്രോളിനും ഡീസലിനും വിലകുറയും; പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കും

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented