മുംബൈ: കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയിലെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും വീണ്ടും നോട്ടീസ്.
സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ ഓംബുഡ്സ്മാന് (റിട്ടയേര്‍ഡ്) ജസ്റ്റിസ് ഡി.കെ ജെയിനാണ് ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ട് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.
ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഹാര്‍ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും നോട്ടീസ് അയച്ചതായി ജസ്റ്റിസ് ഡി.കെ ജെയിന് പി.ടി.ഐയോട് പ്രതികരിച്ചു.
നേരത്തെ പരിപാടിയിലെ ഇരുവരുടെയും പരാമര്‍ശങ്ങള്‍ വിവാദമായതോടെ സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി ഇരുവരെയും വിലക്കിയിരുന്നു. എന്നാല്‍ അന്വേഷണത്തിനായി ഓംബുഡ്സ്മാന്റെ നിയമനം വൈകിയതോടെ ബി.സി.സി.ഐ ഇരുവരുടെയും വിലക്ക് നീക്കിയിരുന്നു. അതോടെ ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ലോകകപ്പ് അടുത്തിരിക്കെ ഇരുവര്‍ക്കും വീണ്ടു നോട്ടീസ് ലഭിച്ചിരിക്കുന്നത്.
Content Highlights: hardik pandya kl rahul sent notices by ombudsman for deposition in koffee controversy
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..