Image Courtesy: Twitter
മുംബൈ: അഞ്ചു മാസങ്ങള്‍ക്കു ശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. മുംബൈയില്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ ട്വന്റി 20 കപ്പില്‍ കളിച്ചാണ് താരത്തിന്റെ തിരിച്ചുവരവ്.
ബാങ്ക് ഓഫ് ബറോഡയ്ക്കെതിരേ നടന്ന മത്സരത്തില്‍ റിലയന്‍സ് 1 ടീമിനു വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്. മത്സരത്തില്‍ നാലാം നമ്പറില്‍ കളത്തിലിറങ്ങിയ പാണ്ഡ്യ 25 പന്തില്‍ നിന്ന് നാലു സിക്‌സ് സഹിതം 38 റണ്‍സെടുത്തു. ഇതോടൊപ്പം 3.4 ഓവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റുകളും വീഴ്ത്തി ബൗളിങ്ങിലും പാണ്ഡ്യ തിളങ്ങി.
എന്നാല്‍ മത്സരത്തില്‍ പാണ്ഡ്യ ഉപയോഗിച്ച ഹെല്‍മറ്റിനെ ചൊല്ലി ഇപ്പോള്‍ പുതിയ വിവാദം ഉയര്‍ന്നിരിക്കുകയാണ്. ബി.സി.സി.ഐയുടെ ലോഗോയോടുകൂടിയ ടീം ഇന്ത്യയുടെ ഹെല്‍മറ്റാണ് ഈ മത്സരത്തില്‍ താരം ഉപയോഗിച്ചത്.
ദേശീയ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബി.സി.സി.ഐയുടെ ലോഗോയോടുകൂടിയ ഹെല്‍മറ്റ് ഉപയോഗിക്കരുതെന്ന് ബോര്‍ഡിന്റെ നിര്‍ദേശമുണ്ട്. 2014-ല്‍ ആഭ്യന്തര മത്സരങ്ങളിലെ മാച്ച് റഫറിമാര്‍ക്ക് ഇതുസംബന്ധിച്ച് ബോര്‍ഡ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ബി.സി.സി.ഐ നിയമാവലിക്കെതിരാണിത്. ഇതോടെ താരത്തിനെതിരേ ബി.സി.സി.ഐ നടപടിക്കും സാധ്യതയുണ്ട്.
പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനാകേണ്ടി വന്നതോടെ പാണ്ഡ്യ ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു. തിരിച്ചുവരവിന് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വിവാദം.
Content Highlights: Hardik Pandya helmet controversy in his comeback match
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..