ശ്രീശാന്ത്, ഹർഭജൻ സിങ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ആദ്യ സീസണില്‍ മലയാളിതാരം എസ്. ശ്രീശാന്തുമായുണ്ടായ കൈയാങ്കളിയില്‍ തെറ്റ് ഏറ്റുപറഞ്ഞ് ഇന്ത്യയുടെ മുന്‍ താരം ഹര്ഭജന് സിങ്. അന്ന് ഹര്‍ഭജന്റെ കൈയേറ്റത്തെത്തുടര്‍ന്ന് ശ്രീശാന്ത് കരഞ്ഞിരുന്നു. കഴിഞ്ഞദിവസം ശ്രീശാന്തുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിനിടെയാണ് ഹര്ഭജന് തെറ്റ് ഏറ്റുപറഞ്ഞത്.
'അന്ന് സംഭവിച്ചത് തെറ്റാണ്. എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ്. എനിക്ക് എന്റെ പ്രവൃത്തികളെ തിരുത്താന്‍ ഒരവസരം കിട്ടിയാല്‍, അന്ന് ശ്രീശാന്തിനെതിരായ പെരുമാറ്റം തിരുത്താന്‍ ആ അവസരം ഉപയോഗിക്കും. അന്നത് സംഭവിക്കാന്‍ പാടില്ലായിരുന്നു' -ഹര്ഭജന് പറഞ്ഞു.
2008 ഐപി.എലിലെ മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് മത്സരത്തിനിടെയാണ് സംഭവം. സച്ചിന് തെണ്ടുല്‍ക്കറുടെ അഭാവത്തില്‍ ഹര്‍ഭജനാണ് മുംബൈ ടീമിനെ നയിച്ചത്. പഞ്ചാബിന്റെ താരമായിരുന്നു ശ്രീശാന്ത്. മുംബൈ ഇന്ത്യന്‍സ് ബാറ്റ്സ്മാനെ പുറത്താക്കിയപ്പോഴുള്ള ശ്രീശാന്തിന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായ ഹര്ഭജന് ബൗളറെ കൈയേറ്റം ചെയ്യുകയായിരുന്നു.
Content Highlights: harbhajan singh, sreesanth, harbhajan on sreesanth, harbhajan slaps sreesanth, ipl, indian cricket
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..