ന്യൂഡല്‍ഹി: മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ദക്ഷിണ കൊറിയന്‍ താരം കിം ഹിയോണ്‍ വൂവിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗുസ്തി താരം ഗുര്‍പ്രീത് സിങ് ഏഷ്യന്‍ റസ്ലിങ് ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. 

പുരുഷന്മാരുടെ 77 കിലോ വിഭാഗം ഗുസ്തി മത്സരത്തിലാണ് ഗുര്‍പ്രീത് വിജയം നേടിയത്. ഗ്രീക്കോ-റോമന്‍ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ കിം ഹിയോണിനെ ഗുര്‍പ്രീത് അനായാസം മറികടന്നു. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലാണ് കിം ഹിയോണ്‍ സ്വര്‍ണം നേടിയത്. 

സെമി ഫൈനലില്‍ വിജയം നേടാനായാല്‍ ഗുര്‍പ്രീതിന് ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാം. ഗുര്‍പ്രീതിനെക്കൂടാതെ മറ്റ് അഞ്ച് ഗുസ്തി താരങ്ങളും ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. 

Content Highlights: Gurpreet is now just one win away from getting Olympics berth