Photo: twitter.com|airnewsalerts
ടോക്യോ: പാരാലിമ്പിക്‌സില്‍ വനിതാ വിഭാഗം ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ ഭവിന ബെന്‍ പട്ടേലിന് മൂന്ന് കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ സുന്ധിയ ഗ്രാമത്തിലാണ് ഭവിന താമസിക്കുന്നത്. ടേബിള്‍ ടെന്നീസ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ യിങ് ഷൗവിനോട് കീഴടങ്ങിയാണ് താരം വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
ദിവ്യാംഗ് ഖേല്‍ പ്രതിഭ പ്രോത്സാഹന്‍ പുരസ്‌കാര്‍ യോജനയുടെ കീഴിലാണ് ഭവിനയ്ക്ക് സമ്മാനത്തുക ലഭിക്കുക. ഇതിനുപുറമേ ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഭവിനയ്ക്ക് സമ്മാനത്തുക നല്‍കും.
31 ലക്ഷം രൂപയാണ് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഭവിനയ്ക്ക് സമ്മാനിക്കുക. ടി.ടി.എഫ്.ഐ പ്രസിഡന്റ് ദുഷ്യന്ത് ചൗട്ടാലയാണ് ഇക്കാര്യം അറിയിച്ചത്.
Content Highlights: Gujarat govt to give 3 cr to Paralympic silver medallist Bhavina Patel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..