കാലിഫോര്‍ണിയ: ഗോള്‍ഫ് ഇതിഹാസം ടെഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. ലോസ് ആഞ്ജലിസ് കൗണ്ടി ഫെരിഫ്‌സ് വകുപ്പാണ് അപകട വിവരം പുറത്തുവിട്ടത്. 

അപകടത്തില്‍ വുഡ്‌സിന്റെ കാലിന് ഒന്നിലധികം പരിക്കുകളുള്ളതായി അദ്ദേഹത്തിന്റെ ഏജന്റ് മാര്‍ക്ക് സ്റ്റെയ്ന്‍ബെര്‍ഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. 

ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്‌സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകളുണ്ട്. ഹത്തോണ്‍ ബൊളിവാര്‍ഡില്‍ നിന്ന് ബ്ലാക്ക്ഹോഴ്സ് റോഡിലൂടെയുള്ള യാത്രയിലായിരുന്നു വുഡ്‌സിന്റെ വാഹനം.

അപകടം നടന്നതിനു പിന്നാലെ ലോസ് ആഞ്ജലിസ് കൗണ്ടി അഗ്നിശമന സേനാംഗങ്ങളും മറ്റും ടൈഗര്‍ വുഡ്‌സിനെ കാറില്‍ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇത് മൂന്നാം തവണയാണ് വുഡ്‌സിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്. ഇക്കൂട്ടത്തിലെ തന്നെ ഏറ്റവും ഭീകരമായ അപകടം നടന്നത് 2009-ലായിരുന്നു.

Content Highlights: Golfer Tiger Woods has been injured in a major car accident in California