സിനിമാ താരങ്ങളെയല്ല, ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് നീരജ് ചോപ്രയെ


1 min read
Read later
Print
Share

ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ പത്ത് വ്യക്തികളില്‍ നാലുപേരും കായിക രംഗത്തുനിന്നുള്ളവരാണ്.

Photo: PTI

സാധാരണയായി ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരയുന്നത് ബോളിവുഡ് സൂപ്പര്‍ താരങ്ങളെയാണ്. എന്നാല്‍ 2021-ല്‍ ഇക്കാര്യത്തില്‍ വലിയൊരു മാറ്റം വന്നു. 2021 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യക്കാര്‍ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞത് ഒരു കായിക താരത്തെയാണ്.

2020 ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ നീരജ് ചോപ്രയെയാണ് ഇന്ത്യന്‍ ആരാധകര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയിലാണ് നീരജ് സ്വര്‍ണം നേടിയത്. ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന താരം എന്ന റെക്കോഡും നീരജ് ചോപ്ര സ്വന്തമാക്കി.

ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ പത്ത് വ്യക്തികളില്‍ നാലുപേരും കായിക രംഗത്തുനിന്നുള്ളവരാണ്. നീരജിനെക്കൂടാതെ ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു, ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്‌റംഗ് പൂനിയ എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ഒളിമ്പിക് മെഡല്‍ നേടിയ അത്‌ലറ്റായ സുശീല്‍ കുമാറും പട്ടികയില്‍ ഉള്‍പ്പെട്ടു.

സിന്ധുവും പൂനിയയും നേട്ടങ്ങള്‍ കൊണ്ട് ആദ്യ പത്തില്‍ വന്നപ്പോള്‍ ചീത്തപ്പേരുമൂലമാണ് സുശീല്‍ കുമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ ധന്‍കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ സുശീല്‍ കുമാര്‍ വാര്‍ത്തകളില്‍ ഇടം നേടി. 2021 മേയ് 23 ന് അറസ്റ്റിലായ സുശീല്‍ കുമാര്‍ ജൂണ്‍ രണ്ട് മുതല്‍ ജയിലില്‍ കഴിയുകയാണ്.

Content Highlights: Golden boy Neeraj Chopra most-searched personality by Indians in 2021 on Google

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
former kerala santosh trophy player titus kurian passes away

1 min

1973 സന്തോഷ് ട്രോഫി സുവര്‍ണ ടീമിലെ ടൈറ്റസ് കുര്യനും ഇനി ഓര്‍മ

Sep 28, 2023


image

1 min

എം.ഇ.എസ്. സോക്കര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു; 1973-ലെ സന്തോഷ് ട്രോഫി ടീമിന് ആദരം

Mar 15, 2023


karyavattom greenfield stadium

3 min

ഒഴിഞ്ഞ ഗാലറി വിനയാകും, കൊഴിയുമോ ലോകകപ്പ് വേദി സ്വപ്നം; കാര്യവട്ടത്ത് ഇനി മത്സരം ഉണ്ടാകുമോ...

Jan 16, 2023


Most Commented