Photo: ANI
ടോക്യോ: പാരാലിമ്പിക്സിന്റെ സമാപന ചടങ്ങില്‍ ഷൂട്ടിങ് താരം അവനി ലേഖറ ഇന്ത്യയുടെ പതാകയേന്തും. ഇന്ത്യന്‍ ടീമിലെ 11 പേര് സമാപന ചടങ്ങില്‍ പങ്കെടുക്കും.
ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു സ്വര്‍ണവും ഒരു വെങ്കലവും സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച താരമാണ് അവനി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തില്‍ സ്വര്‍ണവും 50 മീറ്റര്‍ റൈഫിള്‍ ത്രീ മത്സരത്തില്‍ വെങ്കലവും താരം നേടി.
ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പാരാലിമ്പിക്സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്യോയില്‍ നടന്നത്. ഷൂട്ടിങ്ങിലും ബാഡ്മിന്റണിലും ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കി.
Content Highlights: Gold medallist Avani Lekhara to be India's flag bearer in closing ceremony
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..